തിരുവനന്തപുരം. മുനമ്പം ഭൂമി പ്രശ്നത്തിൽ വില്ലൻ സംസ്ഥാന സർക്കാരും വഖഫ് ബോർഡുമെന്ന് യുഡിഎഫ്. പ്രശ്നം കോടതിയിൽ പരിഹരിക്കണമെന്ന വഖഫ് ബോർഡ് വാദം കള്ളക്കള്ളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം മുനമ്പത്ത് കാസ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഐഎം സംസ്ഥാന എം വി ഗോവിന്ദൻ ആരോപിച്ചു. സംരക്ഷണ സമിതിയുടെ സമരം 25 ദിവസം പിന്നിട്ടു.
മുനമ്പത്തെ സമരം ശക്തമാകുന്നതിനിടയിലായിരുന്നു വഖഫ് ചെയർമാന്‍ അഡ്വ.എം കെ സക്കീറിന്‍റെ പ്രതികരണം . ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞ വഖഫ് ബോർഡ് വിഷയം കോടതി പരിഹരിക്കട്ടെ എന്നും വ്യക്തമാക്കി.
പ്രതികരണത്തിനെതിരെ വീഡി സതീശൻ ആഞ്ഞടിച്ചു. മുസ്ലിം സംഘടനകൾക്കും മുസ്ലിം ലീഗിനും ഇല്ലാത്ത വാശിയാണ് വഖഫ് ബോർഡ് ചെയർമാന്റേതെന്നും വി ഡി സതീശൻ. മുനമ്പത്ത് സംഘർഷം ഉണ്ടാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 16ന് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ .
മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കുടിയിറക്കൽ നിലപാടിൽ നിന്ന് വഖഫ് ബോർഡ് പിന്മാറണമെന്ന് കേരള കോൺഗ്രസ് അധ്യക്ഷൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം, എം പി ഫ്രാൻസിസ് ജോർജ്, എംഎൽഎ മോൻസ് ജോസഫ്, കേരള കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷിബു തെക്കുംപുറം എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.