തങ്ങൾക്കെതിരായ വിവാദപരാമർശം, ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി

Advertisement

മലപ്പുറം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിവാദപരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. അതേസമയം, തന്നോട് ഇതുവരെ ആരും വിശദീകരണം തേടിയിട്ടില്ല എന്ന് ഉമർ ഫൈസി പ്രതികരിച്ചു.

മലപ്പുറം എടവണ്ണപ്പാറയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഖാസിയാദാൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾക്ക് യോഗ്യതയില്ല എന്നായിരുന്നു പരാമർശം. എന്നാൽ വ്യക്തിപരമായി താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും ഖാസിയാകാനുള്ള പൊതു നിർദ്ദേശമാണ് മുന്നോട്ടുവച്ചത് എന്നും ഉമർ ഫൈസി വിശദീകരിച്ചിരുന്നു. പിന്തുണയുമായി എസ് വൈ എസ്, എസ് കെ എസ് എസ് എഫ് നേതാക്കൾ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമായതോടെയാണ് സമസ്ത നേതൃത്വം വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം. എന്നാൽ, തന്നോട് ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ല എന്നാണ് ഉമ്മർ ഫൈസിയുടെ പ്രതികരണം.

ടെലി ബൈറ്റ്..

സമസ്ത ലീഗ് തർക്കം പരിഹരിക്കാനുള്ള മാർഗമായാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഒപ്പം, സി ഐ സി വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ ഉടൻ പരിഹാരം കാണുമെന്നും സമസ്ത നേതൃത്വം പ്രതീക്ഷിക്കുന്നു.

Advertisement