ആ നീല ട്രോളി ബാഗ് ഉണ്ടോ,കെപിഎമ്മിൽ വീണ്ടും പോലീസ് റൈഡ്

Advertisement

പാലക്കാട്. അർദ്ധരാത്രിയിലെ ഹോട്ടൽ പരിശോധന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ ഇന്ന് വീണ്ടും കെപിഎമ്മിൽ പോലീസ് റൈഡ്,സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത പോലീസ് സിപിഐഎം ആരോപണമുന്നയിച്ച നീല ട്രോളി ബാഗ് കെപിഎമ്മിൽ നിന്ന് നീക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി,ഫെനി നൈനാനും രാഹുലും ഷാഫിയും ശ്രീകണ്ഠനും ചേർന്നാണ് പണം നീക്കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചു


ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ആ നീല ട്രോളി ബാഗ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് പാലക്കാട്‌ സൗത്ത് പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വതിലുള്ള സംഘം പരിശോധന നടത്തിയത്,സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത പോലീസ് ഐടി വിദഗ്ധന്റെയും സൈബർ സെൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു,ഒരാഴ്ചത്തെ ദൃശ്യങ്ങാളാണ് സിസിടിവി ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നത്,ഇതിൽ നിന്ന് ഇന്നലെ രാത്രിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നീല ബാഗ് നീക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്,ഷാഫി പറമ്പിൽ,വികെ ശ്രീകണ്ഠൻ,ജ്യോതികുമാർ ചാമക്കാല എന്നിവരുടെ സാന്നിധ്യത്തിൽ വ്യാജ ഐഡന്റ്റി കാർഡ് കേസിലെ പ്രതി ഫെനി നൈനാൻ ആണ് ബാഗ് കടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു,ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് സിപിഐഎം പരാതി നൽകി

ഇന്നലെ വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്തിയെന്ന് ആരോപണത്തിൽ പരാതി ലഭിച്ചാൽ വേണ്ട അന്വേഷണം നടത്തുമെന്ന് പാലക്കാട്‌ ജില്ലാ കളക്ടർ എസ് ചിത്ര ഐഎഎസ് വ്യക്തമാക്കി. ഹോട്ടലിലെ സംഘർഷങ്ങളിൽ കേപിഎം ഹോട്ടലും പോലീസിൽ പരാതി നൽകി

Advertisement