തിരുവനന്തപുരം.കഷായത്തിൽ വിഷം ചേർത്തു നൽകി ആൺ സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ മരണകാരണം വ്യക്തമാക്കി ഫോറൻസിക് സർജൻ. കോടതിക്ക് മുന്നിലാണ് ഫൊറൻസിക് സർജൻ ധന്യ രവീന്ദ്രൻ മൊഴി നൽകിയത്. കളനാശിനി ഉള്ളിലെത്തിയതോടെ ആന്തരികാവയവങ്ങൾ തകർന്നാണ് മരണം സംഭവിച്ചതെന്നാണ് മൊഴി.
കൊല്ലപ്പെട്ടെ ഷാരോണിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല.കളനാശിനി ഉള്ളിൽ ചെന്നത് മരണത്തിലേക്ക് നയിച്ചു.വിഷമുള്ളിൽ എത്തിയതോടെ കരൾ വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ നശിച്ചു,എന്നിങ്ങനെയാണ് ഷാരോണിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ പോലീസ് സർജൻ ധന്യ രവീന്ദ്രൻ അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിൽ നൽകിയ മൊഴി. ആന്തരിക അവയവങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ല.
വിഷം ഉള്ളിൽ ചെന്ന ശേഷം 24 മണിക്കൂറിനുള്ളിൽ കളനാശിനി വിസർജ്യത്തിലൂടെ പുറന്തള്ളും. ഷാരോണിന് മൂന്ന് ഡയാലിസിസ് ചെയ്തിട്ടുണ്ട്.ഇതുകാരണം രക്തത്തിൽ കളനാശിനിയുടെ അംശം ലഭിക്കില്ലെന്നും ഡോക്ടർ വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി.വിസ്താരം വീണ്ടും നാളെ തുടരും.