സ്കൂൾ കായികമേള, അത്‌ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം

Advertisement

കൊച്ചി.കേരള സ്കൂൾ കായികമേള അത്‌ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം. 19 പോയിന്റോടെയാണ് മലപ്പുറം കുതിപ്പ് തുടങ്ങിയത്. ട്രാക്കിൽ ഒരു മീറ്റ് റെക്കോർഡും ഇന്ന് പിറന്നു. ഗെയിംസ് വിഭാഗത്തിലും അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്.

അത്‌ലറ്റിക് വിഭാഗത്തിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ മലപ്പുറത്തിന്റെ അപ്രമാദിത്യം . മൂന്ന് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും നേടിയാണ് മലപ്പുറത്തിന്റെ കുതിപ്പ്. ട്രാക്കിൽ ഒരു മീറ്റ് റെക്കോർഡും ഇന്ന് പിറന്നു. 3000 മീറ്റർ സീനിയർ ബോയ്സിൽ മലപ്പുറം കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിലെ മുഹമ്മദ് അമീൻ ആണ് റെക്കോർഡ് സ്വന്തമാക്കിയത്. 8 മിനിറ്റ് 37 സെക്കൻഡ് കൊണ്ട് മറികടന്നത് 2018ൽ സൃഷ്ടിച്ച മീറ്റ് റെക്കോർഡ്.

3000 മീറ്റർ ജൂനിയറൽ പാലക്കാട് ഇരട്ട സ്വർണ്ണം നേടി. ജൂനിയർ വിഭാഗത്തിൽ ജഗന്നാഥനും വനിതാ വിഭാഗത്തിൽ അർച്ചന എസും സ്വർണം നേടി. ഇരുവരും മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

ഗെയിംസ്, അക്വാട്ടിക് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല എതിരില്ലാതെ കുതിപ്പു തുടരുന്നു. ഗെയിംസിൽ 92 സ്വർണവുമായി 858 പോയിൻ്റാണ് തിരുവനന്തപുരത്തിന് ഉള്ളത്. 484 പോയിൻ്റുള്ള കണ്ണൂരാണ് രണ്ടാമത്. അക്വാട്ടിക്സിൽ 45 സ്വർണ്ണത്തോട 383 പോയിൻ്റാണ് തിരുവനന്തപുരത്തിന്. 8 സ്വർണവുമായി 105 പോയിൻ്റോടെ ആതിഥേയരായ എറണാകുളം ആണ് രണ്ടാമത്.

Advertisement