ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം: മകളുടെ ഭർത്താവ് പാലക്കാട്ട് കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്: പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട്‌ നിന്നും കസ്റ്റഡിയിൽ എടുത്തത്.

വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയണ മുഖത്തു അമർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മഹമൂദിന്റെ പക്കൽ നിന്നും അസ്മാബിയുടെ സ്വർണാഭരണങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിൻ മാർഗം രക്ഷപ്പെടുന്നതിനിടെയാണ് പാലക്കാട് നിന്ന് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.