തലശ്ശേരി:
നവീൻ ബാബുവിൻ്റെ കുടുംബത്തെപ്പോലെ തന്നെ മരണത്തിൽ ദു:ഖമുണ്ട്.പൊതു പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ടായി .14 വർഷമായി ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. സദുദ്ദേശ്യത്തോട് കൂടി മാത്രമേ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുള്ളൂ.ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു.
തൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ അവസരം ലഭിക്കുമെന്നും പ്രതീക്ഷിച്ചതായിയും ജയിൽവിമോചിതയായ പി പി.ദിവ്യ മാധ്യങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യക്ക് കാരണമായതിനെത്തുടര്‍ന്ന് ജയിലിലായ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെയാണ് ജാമ്യം നല്‍കിയത്. 11-ാം ദിവസമാണ് നിരവധി കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. വൈകിട്ട് 4.50തോടെ ദിവ്യ ജയില്‍മോചിതയായി പുറത്തിറങ്ങി അഭിഭാഷകൻ അഡ്വ.കെ. വിശ്വനോടൊപ്പം ഇരണാവിലെ വീട്ടിലേക്ക് പോയി.