വയനാട്. മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. പ്രാഥമിക അന്വേഷണം നടത്തി
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. റവന്യൂ വകുപ്പിൻ്റെ വാദം തെറ്റന്ന് കോൺഗ്രസ്സ്. ഒന്നാം തീയതി വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കൾ ഉപയോഗ ശൂന്യമെന്ന് പഞ്ചായത്ത്.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ വയനാട് എഡിഎമ്മിനോട് വിശദീകരണം തേടി.
മേപ്പാടി ,മുണ്ടക്കൈ ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം 24 പുറത്ത് വിട്ടതിന് പിന്നാലെയാണ്
വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി
ഉത്തരവിട്ടിരിക്കുന്നത്.പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ,ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ
അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ ഒന്നാം തീയതി റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ പുഴുവരിച്ചതാണെന്നും,എക്സ്പിരി ഡേറ്റ് കഴിഞ്ഞതാണെന്നും MLA ടി.സിദ്ധിഖ് ആരോപിച്ചു.
അതേസമയം പെരുമാറ്റ ചട്ടം നിലനിൽക്കെ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഫോട്ടോ പതിച്ച കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കി വെച്ച സംഭവത്തിൽ സിപിഐഎം നിയമനടപടി ആരംഭിച്ചു.സംഭവത്തിൽ ബിജെപി ഇലക്ഷൻ കമ്മീഷന് പരാതി നൽകും.
അതെ സമയം വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രംഗത്ത് എത്തി.സംഭവത്തെക്കുറിച്ച് വയനാട് എഡിഎമ്മിനോട് വിശദീകരണം തേടി.ഭക്ഷ്യ വസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചു.UDF നടപടിയിൽ പ്രതിഷേധിച്ച്
CPIM മേപ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.