തിരുവനന്തപുരത്ത് പോലീസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് MDMA യുമായി നാല് പേർ പിടിയിൽ

Advertisement

തിരുവനന്തപുരം. പോലീസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് MDMA യുമായി നാല് പേർ പിടിയിൽ.ശ്രീകാര്യത്ത് മൂന്നു പേരും മംഗലപുരത്ത് ഒരാളുമാണ് പിടിയിലായത്.ശ്രീകാര്യത്ത് വാടക വീട് വളഞ്ഞാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് സിറ്റി – റൂറൽ ഡാൻസാഫ് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി വില്പന സംഘം
വലയിലായത്. വെള്ളനാട് സ്വദേശിയായ രമേഷ് ശ്രീകാര്യം ഇളംകുളത്ത് വീട് വാടകയ്ക്കെടുത്ത് മയക്കു മരുന്ന് കച്ചവടം നടത്തിവരുന്ന വിവരം ലഭിച്ച പോലീസ് ഇന്ന് വെളുപ്പിന് വീട് വളഞ്ഞാണ് മൂന്നുപേരെ പിടികൂടിയത്. രമേഷിനെ കൂടാതെ വലിയ വേളി സ്വദേശി ബൈജു പെരേര, വള്ളക്കടവ് സ്വദേശി റോയ് ബഞ്ചമിനുമാണ് പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം MDMA കണ്ടെത്തി. മംഗലപുരത്ത് വെയിലൂർ മുണ്ടയ്ക്കൽ കോളനിയിൽ വില്പനയ്ക്കായി എത്തിച്ച MDMA യുമായി പിടികൂടിയത് അവിടുത്തെ തന്നെ താമസക്കാരനായ
ദീപുവിനെ. ദീപുവിൻ്റെ കൈയിൽ നിന്നും MDMA യ്ക്ക് പുറമേ കഞ്ചാവും പിടികൂടിയിട്ടുണ്ട്. സ്ഥിരമായി ലഹരി വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement