തിരുവനന്തപുരം. വിതുര ഹൈസ്കൂളിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി.പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. തലേന്ന് രാത്രി വിതുര – കൊപ്പം ജംഗ്ഷനിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൻ്റെ തുടർച്ചയെന്ന് വിലയിരുത്തൽ.അധ്യാപകർ ഇടപെട്ടതിനാൽ കൂടുതൽ സംഘർഷം ഒഴിവായി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ 24ന് .
ഇന്ന് രാവിലെയായിരുന്നു വിതുര ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർത്ഥികൾ നിർത്താതെ ഏറ്റുമുട്ടന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തം.
അധ്യാപകർ ഓടിയെത്തി ഇടപെട്ടതിനാൽ വൻ സംഘർഷം ഒഴിവായി. സംഘർഷത്തിലേക്ക് നയിച്ച കൃത്യം കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 10 മണിയോടെ വിതുര – കൊപ്പം ജംഗ്ഷനിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
അതിൽ വിതുര പോലീസ് കേസ് എടുത്തിരുന്നു . അതിന്റെ തുടർച്ചയാകാം ഇന്നത്തെ സംഘർഷമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലയിലെ ഗവ: സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡന്റിലും ഒക്കെ കഴിഞ്ഞ കുറച്ചു നാളുകളായി
സംഘർഷം പതിവാണ്.