വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിനിയെ പീഡിപ്പിച്ച  ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി

Advertisement

വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച  ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി. കെ.ശിവപ്രസാദ് ആണ് കീഴടങ്ങിയത്. ശിവപ്രസാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.‌‌
23കാരിയായ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിനെതിരെ (75) കേസെടുത്തിരുന്നു. കഴിഞ്ഞമാസം 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജ്യൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി.

Advertisement