‘നാളെ ശബരിമല വഖഫിന്റേത് ആകും; അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും’: വിവാദ പരാമർശവുമായി ബി. ഗോപാലകൃഷ്ണൻ

Advertisement

വയനാട്: വാവര് സ്വാമിക്ക് എതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. വയനാട് കമ്പളക്കാട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം.

‘‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്’’ – ഗോപാലകൃഷ്ണൻ പറഞ്ഞു.

Advertisement