മതപഠനത്തില്‍ വീഴ്ച,വിദ്യാര്‍ഥിക്ക് ക്രൂരപീഡനം,അധ്യാപകൻ അറസ്റ്റിൽ

Advertisement

കണ്ണൂര്‍. മതപഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നു ആരോപിച്ചു മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ.
കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. മലപ്പുറത്തു നിന്നാണ് പ്രതിയെ കണ്ണവം പോലീസ് പിടികൂടിയത് .

സെപ്റ്റംബറിൽ ആണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ അജ്മൽ ഖാൻ മദ്രസാ അധ്യാപകൻ ഉമൈർ അഷ്റഫിന്റെ ക്രൂര പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന്‌ ശേഷം ഉമൈർ അഷ്‌റഫി  കർണാടകം, തമിഴ്നാട്  സംസ്ഥാനങ്ങളിൽ  ഒളിവിലായിരുന്നു .കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും നാട്ടിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന്  പ്രതിയെ പിടികൂടാൻ പോലീസ് മലപ്പുറത്ത് എത്തിയിരുന്നു.പോലീസിനെ കണ്ട്‌  ഓടി രക്ഷപെടാൻ   ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൂത്തുപറമ്പ് കിണവക്കൽ കമ്പിത്തൂണിലെ മതപഠനശാലയിലെ അധ്യാപകൻ ആണ് മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫി. 26 വയസാണ്. കഴിഞ്ഞ മേയിലാണ്
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജ്മൽ ഖാൻ കൂത്തുപറമ്പിൽ മതപഠനത്തിന് പോയത്. . അജ്മൽ ഖാൻ പഠനത്തിൽ പിന്നോട്ടാണെന്നു ആരോപിച്ചായിരുന്നു മർദ്ദനത്തിന്റെ തുടക്കം. വിവരം പുറത്തുള്ളവരോട് പറഞ്ഞതോടെ
അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽവടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിലും ഗുഹ്യ ഭാഗത്തും മുളക് ഉടച്ച് തേക്കുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ അജ്മൽ ഖാനെ സഹോദരനാണ് കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്.  സംഭവത്തിന്‌ ശേഷം
അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആദ്യം വിഴിഞ്ഞം പോലീസ് എടുത്ത കേസ് കണ്ണൂരിലേക്ക് കൈമാറുക ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here