തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങിന്റെ കരിക്കേറ്; കര്‍ഷകന് ഗുരുതര പരിക്ക്

Advertisement

കോഴിക്കോട്: തെങ്ങിന്‍ മുകളില്‍ നിന്നുള്ള കുരങ്ങിന്റെ കരിക്കേറില്‍ കര്‍ഷകന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണ്‍ എന്ന കര്‍ഷകനാണ് പരിക്കേറ്റത്. കര്‍ഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.