സിനിമാ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം…സിനിമ കാണാന്‍ എത്തിയവര്‍ക്ക് പരിക്ക്

Advertisement

കണ്ണൂര്‍ മട്ടന്നൂരില്‍ സിനിമാ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. മട്ടന്നൂര്‍ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കുണ്ട്.
സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായി തിയേറ്ററിന്റെ മേല്‍ക്കൂരയിലേക്ക് ടാങ്ക് തകര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു താഴേയ്ക്ക് വീണു.
വാട്ടര്‍ ടാങ്കിനൊപ്പം കോണ്‍ക്രീറ്റ് സ്ലാബും താഴേക്ക് അടര്‍ന്നു വീണിരുന്നു. ഈ ഭാഗത്ത് ഇരുന്ന രണ്ട് പേര്‍ക്കാണ് പരുക്ക് പറ്റിയത്. ഇരുവരും സിനിമ കാണാന്‍ എത്തിയവരായിരുന്നു.