തിരുവനന്തപുരം. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകും കൃഷി സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്തും തമ്മിലുള്ള പോരിൽ പരസ്യ വിമർശനവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. എൻ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചത്. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമർശനമുന്നയിച്ച പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. മതഗ്രൂപ്പുവിവാദം ഉണ്ടാക്കിയ ആക്ഷേപം ചെറുതല്ല.
ഭരണം കുത്തഴിഞ്ഞ തരത്തിലാണ് എന്നും ഉദ്യോഗസ്ഥർ മന്ത്രിമാർ പറഞ്ഞാൽ കേൾക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഒരു ഗവൺമെന്റിന്റെ കാലത്തും കാണാത്ത കാര്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിച്ച് ജനകീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാകണം.. അത് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥലത്തിൽ സ്വാധീനമില്ല
അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മന്ത്രിമാർക്ക് ജനകീയ പ്രശ്നങ്ങളെ ഇടപെടാൻ കഴിയുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.