ചേലക്കരയിലും വയനാട്ടിലും നാളെ കൊട്ടിക്കലാശം

Advertisement

വയനാട്, തൃശൂര്‍. തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം പാരമ്യത്തിലെത്തിയ ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലും നാളെ കൊട്ടിക്കലാശം. വൈകിട്ട്‌ അഞ്ചിന്‌ പരസ്യപ്രചാരണം അവസാനിക്കും.
13നാണ്‌ തെരഞ്ഞെടുപ്പ്‌. ഉപതെരഞ്ഞെടുപ്പ്‌ 20ലേക്ക്‌ നീട്ടിയ പാലക്കാട്ട്‌ 18നാണ്‌ കൊട്ടിക്കലാശം.

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണം. അപ്രതീക്ഷിത വിവാദങ്ങളും വികസന പ്രശ്നങ്ങളും ആറാടിയ പ്രചാരണകാലത്തിനാണ് നാളെ അവസാനമാവുക. കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുകയാണ്.
ചേലക്കര കൈമോശം വരാതിരിക്കാൻ ഇടതുമുന്നണി ഇടവേളകളില്ലാത്ത ഓടുന്നു.
അവസാന ലാപ്പിൽ എൽഡിഎഫിന് ആവേശം പകരാൻ മുഖ്യമന്ത്രിയും
യുഡഎഫ് പ്രതീക്ഷകൾക്ക് കരുത്തു പകരാൻ പ്രതിപക്ഷ നേതാവും മണ്ഡലത്തിലുണ്ട്.
മുതിർന്ന ബിജെപി നേതാക്കളും ചേലക്കരയിൽ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തിൽ ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി സൃഷ്ടിച്ചത് പുതുതരംഗം.
കൊട്ടിക്കലാശത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും നേരിട്ടെത്തും.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും
ഇന്നും പ്രചരണ രംഗത്ത് സജീവമായിരുന്നു.
ഇരു മണ്ഡലങ്ങളിലും കൊട്ടിക്കലാശം പൊടിപൂരമാക്കാനാണ് മുന്നണികൾ കോപ്പുകൂട്ടുന്നത്

Advertisement