ട്രയല്‍ വിജയകരം,പക്ഷേ സീ പ്ളയിന്‍ വീണ്ടും വിവാദത്തിന്‍റെ ഓളപ്പാത്തിയിലേക്ക്

Advertisement

കൊച്ചി. ട്രയൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ സീ പ്ലെയിൻ പദ്ധതി വിവാദത്തിലേക്ക്.
മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ . പദ്ധതി
അടിയന്തരാവശ്യമല്ലാത്തതിനാൽ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും പിപി ചിത്തരഞ്ജൻ പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്ന് ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം .ഇതിനിടെ ആനത്താര ഉള്ളതിനാൽ മാട്ടുപ്പെട്ടിയിലെ സി പ്ലെയിൻ ലാൻഡിംഗിൽ വനം വകുപ്പ് ആശങ്ക അറിയിച്ചു .

2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ തന്നെ വലിയ എതിർപ്പ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉയർന്നതാണ്. അന്ന് കായലിൽ ചാടി സമരം ചെയ്ത ആളാണ് പി പി ചിത്തരഞ്ജൻ . അതുകൊണ്ടുതന്നെ പുതിയ പദ്ധതി വരുമ്പോൾ നിലപാടിൽ നിന്നും ഒട്ടും പിന്നോട്ട് പോകുന്നില്ല സിഐടിയു. മത്സ്യബന്ധനത്തെ ബാധിച്ചാൽ പദ്ധതിയെ എതിർക്കും എന്ന് തന്നെയാണ് പിപി ചിത്തരഞ്ജൻ പറയുന്നത്.

എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു…

അതേ സമയം സീപ്ലെയിൻ പദ്ധതി തങ്ങളുടെ കുട്ടി ആയതിനാലാണ് സമരം ചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു .ഇതിനിടെ മാട്ടുപ്പെട്ടി ഡാമിനെ ലാൻഡിങ്ങിനായി തിരഞ്ഞെടുപ്പിൽ വനം വകുപ്പ് ആശങ്ക അറിയിച്ചു . ലാൻഡിംഗിന് നടക്കുന്ന റിസർവോയറിന് സമീപത്ത് ആനത്താരയുള്ളതാണ് വനം വകുപ്പിൻ്റെ ആശങ്ക . എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്നും എതിർപ്പ് പറയുന്നവരെ ശകമായി എതിർക്കുമെന്ന് എംഎം മണിയും പറഞ്ഞു .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here