സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

Advertisement

കൊച്ചി . കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിൻ്റോടെയാണ് തിരുവനന്തപുരം ജേതാക്കളായത്. അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറവും സ്കൂളുകളിൽ ഐഡിയൽ കടകശേരിയും ചാമ്പ്യന്മാരായി.

ഗെയിംസിലും അക്വാട്ടിക്സിലും പുലർത്തിയ സർവാധിപത്യമാണ് തിരുവനന്തപുരത്തിനെ ചാമ്പ്യന്മാർ ആക്കിയത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും ഉൾപ്പടെ തിരുവനന്തപുരത്തിന് ആകെ 1935 പോയിൻ്റ്. രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് നേടാനയത് 848 പോയിൻ്റ് മാത്രം. അത്ലറ്റിക്സിൻ്റെ കരുത്തിൽ 824 പോയിൻ്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.

22 സ്വർണവും 32 വെള്ളിയും 24 വെങ്കലവുമായി 247 പോയിൻ്റാണ് അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറം ആദ്യമായി ചാമ്പ്യന്മാരായത്. കഴിഞ്ഞ മൂന്ന് തവണ ചാമ്പ്യന്മാരായ പാലക്കാട് ഇത്തവണ 213 പോയിൻ്റുമായി രണ്ടാം സ്ഥാനത്തിലൊതുങ്ങി. ആതിഥേയരായ എറണാകുളം 73 പോയിൻ്റോടെ മൂന്നാം സ്ഥാനത്തെത്തി.

സ്കൂളുകളിൽ ഐഡിയൽ കടകശേരി ചാമ്പ്യന്മാരായി.

മലപ്പുറത്ത് നിന്നു തന്നെയുള്ള നാവാമുകുന്ദ തിരുനാവായയുടേയും മാർ ബേസിൽ കോതമംഗലത്തിന്റെയും വെല്ലുവിളികൾ മറികടന്നാണ് ഐഡിയൽ സ്കൂളിന്റെ ഹാട്രിക് നേട്ടം. സ്പോർട്സ് ഹോസ്റ്റലുകളിൽ 55 പോയിൻ്റോടെ ജി.വി രാജ സപോർട്സ് സ്കൂൾ തിരുവനന്തപുരത്തമാണ് ഒന്നാമതെത്തിയത്.

അടുത്തവർഷം തിരുവനന്തപുരം കേരള സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.