പുനലൂര്‍: സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ സവാളയുടെ വില കുത്തനെ ഉയരുകയാണ്. 50 രൂപയ്ക്ക് കിട്ടിയിരുന്ന സവാള 100 രൂപയ്ക്കാണ് കഴിഞ്ഞദിവസം വിപണിയില്‍ ലഭ്യമായത്. ചെറിയ ഉള്ളിക്കും സവാളയ്ക്കും മാര്‍ക്കറ്റില്‍ ഒരേ വില. ചെറിയ ഉള്ളി കിലോ 100 രൂപ വിലയുണ്ടെങ്കിലും തരം തിരിച്ച് 60 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭിക്കും.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവ് കാരണമായി പറയുന്നത്. വെളുത്തുള്ളി 400-425 രൂപയില്‍ തുടരുകയാണ്. വെളുത്തുള്ളിയും മാര്‍ക്കറ്റില്‍ പലവിലയില്‍ ആണ് വില്പന. തരം തിരിച്ച് 350 രൂപ മുതല്‍ ലഭിക്കും.
കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞ് സവാള മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയാല്‍ വില കുറയുമെന്ന പ്രതീക്ഷയാണുള്ളത്. സവാള വില ഏറിയതോടെ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് ഉള്ളി ഒഴിവായിട്ടുണ്ട്.