സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നു, മുടങ്ങിയത് ഇക്കാരണത്താല്‍

Advertisement

കൊച്ചി. സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്ന് സീ ബേർഡ് സീ പ്ലെയിൻ സി ഇ ഒ സൂരജ് ജോസ് ചാനല്‍ അഭിമുഖത്തില്‍. സർക്കാരിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് അട്ടിമറിച്ചതാണ് പദ്ധതി വൈകാൻ കാരണം. കൃത്യമായി പദ്ധതി രേഖ തയ്യാറാക്കി നൽകിയിട്ടും അത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ല.

നിങ്ങൾ എത്ര കയറിയിറങ്ങിയാലും സീ പ്ലെയിൻ പദ്ധതി നടപ്പിലാകില്ല എന്ന് ഉദ്യോഗസ്ഥർ പരിഹസിച്ചു.ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് പദ്ധതി വൈകാൻ കാരണം. പദ്ധതി നടപ്പിലാകില്ല എന്ന് കണ്ടതോടെ എയർക്രാഫ്റ്റ് കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു. സാമ്പത്തിക നഷ്ടമാണ് പ്രധാന കാരണം . അന്നുണ്ടായത് വലിയ മാനസിക സംഘർഷം. ഇപ്പോൾ നടന്നത് ഒരു ഡെമോ മാത്രം.. കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇനിയും പദ്ധതി അവതാളത്തിൽ ആകാൻ സാധ്യതയുണ്ടെന്നും സൂരജ് ജോസ് ചാനല്‍പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം മത്സ്യബന്ധന മേഖലയെ തകർക്കുന്ന സീ പ്ലെയിൻ പദ്ധതിയെ എതിർക്കുമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി. 2013 ൽ മത്സ്യത്തൊഴിലാളികളുടെയും ഇടതു സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പദ്ധതി നിർത്തിവച്ചിരുന്നു. എന്നാൽ സീ പ്ലെയിൻ പദ്ധതി പുനരാരംഭിക്കുന്നത്തോടെ മത്സ്യബന്ധനത്തിന് പരിമിതികൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് മത്സ്യബന്ധന തൊഴിലാളികൾ. 17ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ സമരപരിപാടികളെ കുറിച്ച് ചർച്ചചെയ്യുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here