നാളെ മുതൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് നാളെ മുതൽ മഴ സജീവമാകാൻ സാധ്യത.നാളെ മുതൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരും. തുലാവർഷം ദുർബലമായതോടെ പകൽ / രാത്രി താപനിലയിൽ വർദ്ധനവുണ്ട്. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.