2024 നവംബർ 12 ചൊവ്വ , 7.00 PM
തിരുവമ്പാടി മണ്ഡലത്തിൽ നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചു.
വയനാടും, ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
ചെറുതുരുത്തിയിൽ ഇലക്ഷൻ സ്ക്വോഡിൻ്റെ പരിശോധനയിൽ കാറിൽ നിന്ന് 19 ലക്ഷം രൂപ കണ്ടെത്തിയ സംഭവത്തിൽ പരശ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ
ചൈനയിൽ എയർ ഷോ നടക്കാനിരിക്കെ ഷൂഹായിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റി 35 പേർ കൊല്ലപ്പെട്ടു.
62 കാരനായ അക്രമി ശരീരത്തിൽ സ്വയം മുറിവേല്പിച്ചു.ഇയാൾ അബോധാവസ്ഥയിൽ.
ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത്, ഫയലുകൾ കാണാനില്ലെന്ന് കത്തിൽ പറയുന്നില്ല.
എ ജയതിലക് ഹാജരാക്കിയ കെ ഗോപാലകൃഷ്ണൻ്റെ കത്തിൽ ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം,ഇമെയിൽപാസ് വേർഡ്, ആദ്യയോഗത്തിൻ്റെ
മിനിട്ട്സ് എന്നിവ ഇല്ലെന്ന് വെളിപ്പെടുത്തൽ
മുനമ്പം ഭൂമിപ്രശ്നത്തിൽ സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്ത്
മുനമ്പം വിഷയം സങ്കീർണ്ണമാക്കുന്നത് ഇടത് സർക്കാരെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
ചേലക്കരയിൽ ഇടത് മുന്നണി നേതാക്കൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് കാട്ടി ടി എൻ പ്രതാപൻ പരാതി നൽകി
പാലക്കാട്ട് കോൺഗ്രസും ബിജെപിയും ആയിരത്തിലധികം കള്ളവോട്ടുകൾ ചേർത്തതായി സി പി എം