വോട്ടെടുപ്പ് ദിവസം വീണ്ടും ഇ പി വക ബോംബ്; ആത്മകഥയിലെ ഉള്ളടക്കം വിവാദത്തിലേക്ക്

Advertisement

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും.കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ജയരാജൻ വെളിപ്പെടുത്തി വെട്ടിലായായിരുന്നു. തുടർന്ന് ഇടതു മുന്നണി കൺവീനർ പദവി വരെ അദ്ദേഹത്തിന് നഷ്ടമായി.ഇപ്പോൾ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പുസ്തകത്തിലെ പരാമർശങ്ങൾ പൊതു സമൂഹം ചർച്ച ചെയ്യുന്നത് പാർട്ടിക്ക് ഏറെ ദോഷകരമാകുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം പിണറായി സർക്കാരിൽ ജനങ്ങൾക്ക്‌ വേണ്ടത്ര മതിപ്പില്ലന്ന പരാമർശം പുസ്തകത്തിലുണ്ട്. സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.ഡി സി ബുക്സ് പുറത്തിറക്കുന്ന പുസ്തകമാണ് ഇപ്പോൾ പ്രകാശനത്തിന് മുമ്പേ വിവാദ ചർച്ചകൾക്കിടം കൊടുക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here