ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ

Advertisement

കണ്ണൂർ: ഇപി ജയരാജന്റെ ആത്മകഥയെന്ന് രാവിലെ മുതൽ മാധ്യമങ്ങളും ഡിസി ബുക്സും പ്രചരിപ്പിച്ച ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പേരിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.
പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജൻ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങൾ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാദത്തെ തുടർന്ന്
പ്രകാശനം ഡിസി ബുക്‌സ് നീട്ടിവെച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം പുസ്തകം വിവാദ ചർച്ചയ്ക്ക് വഴിമരുന്നിട്ടത് സി പി എമ്മിനെ അലോരസപ്പെടുത്തി.