സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതി

Advertisement

തിരുവനന്തപുരം. സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. തിരുനാവായ നാവാമുകുന്ദ , കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് വിശദീകരണം തേടാനാണ് തീരുമാനം. കായികമേള മാനുവൽ പരിഷ്കരണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ബോധപൂർവ്വമായി ശ്രമം നടന്നുവെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടും. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിനെതിരെ ഉയർന്ന പരാതികളിൽ പഠനം നടത്തി പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ

Advertisement