നാളെ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം

Advertisement

തിരുവനന്തപുരം: കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ നാളെ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്സുകള്‍ മറയാക്കി കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയെന്ന് ആരോപിച്ചാണ് സമരം.
നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വകലാശാലകളില്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നും നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആശ്യപ്പെട്ടു.
നേരത്തെ, കേരള സര്‍വകലാശാല ആസ്ഥാനത്തും കേരളാ – കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ കീഴിലുള്ള ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടികളും കെഎസ്യു സംഘടിപ്പിച്ചിരുന്നു. സര്‍വകലാശകള്‍ വിദ്യാര്‍ഥി വിരുദ്ധ തീരുമാനം ഉടനടി പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാര്‍ഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Advertisement