കുട്ടനാട്ടില്‍ സിപിഎം സഖാക്കള്‍ നേരിന്‍റെ പാത തേടി സിപിഐയില്‍, സമ്മേളനത്തിന് മുമ്പ് ഞെട്ടിക്കുന്ന തിരിച്ചടി

Advertisement

ആലപ്പുഴ. കുട്ടനാട്ടിലെ സിപിഐഎമ്മിൽ വീണ്ടും പൊട്ടിത്തെറി. എല്‍സി മെമ്പർമാരടക്കം 18 സിപിഎം അംഗങ്ങൾ പാർട്ടിവിട്ടു സിപിഐ ൽ ചേർന്നു. നാളെ കുട്ടനാട് ഏരിയ സമ്മേളനം നടക്കാനിരിക്കയാണ് കൊഴിഞ്ഞുപോക്ക്..
സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പ്രവർത്തകരെ സ്വീകരിച്ചു. കഴിഞ്ഞ വർഷം 297 പേരാണ് കുട്ടനാട്ടിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐ ൽ ചേർന്നത്

നേരിന്റെ പാതയിലേക്ക് കടന്നുവന്ന സഖാക്കൾക്ക് സ്വാഗതം എന്നതായിരുന്നു സ്വീകരണച്ചടങ്ങിലെ ബാനറിലെ വാചകം. സിപിഐ ജില്ലാ സെക്രട്ടറി ഡിജെ ആഞ്ചലോസ് തന്നെ മെമ്പർഷിപ്പ് നൽകി.. എൽസി അംഗവും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഓമന പൊന്നപ്പൻ, സിപിഐഎമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട മുൻഎല്‍സി അംഗം എജെ കുഞ്ഞുമോൻ, എസ്എഫ്ഐ മുന്നേരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ മനുമോഹൻ എന്നിവരെ ഉൾപ്പെടെ 18 പാർട്ടി മെമ്പർമാരാണ് സിപിഎം വിട്ടത്. മുൻ സിപിഎം നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ രാജേന്ദ്രകുമാറാണ് നീക്കത്തിനു പിന്നിൽ

സിപിഎംല്‍ നിന്ന് പുറത്താക്കിയതോടെ രാജേന്ദ്രകുമാർ ആറുമാസങ്ങൾക്ക് മുൻപാണ് സിപിഐI ൽ ചേർന്നത്. നിലവിൽ സിപിഐകുട്ടനാട് മണ്ഡലം സെക്രട്ടറിയാണ് രാജേന്ദ്രകുമാർ. പാർട്ടി മെമ്പർമാരുടെ എണ്ണം കൂടിയതോടെ കുട്ടനാട്ടിൽ ഉണ്ടായിരുന്ന സിപിഐ മണ്ഡലം കമ്മിറ്റി രണ്ടാക്കി. സിപിഎം ശക്തി കേന്ദ്രത്തിൽ സമ്മേളനത്തിനു തൊട്ടുമുൻപുള്ള പാർട്ടി മെമ്പർമാരുടെ കൂടുമാറ്റം നാളത്തെ സമ്മേളനത്തിലും പ്രധാന ചർച്ചയാകും