സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Advertisement

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹര്‍ജി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇനി സ്വപ്ന സുരേഷ് മാത്രമാണ് പ്രതിയായുണ്ടാവുക.സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിന്‍ദാസിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു സ്വപ്നയ്ക്കു ജോലി നല്‍കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here