സൂപ്പർമൂൺ ആകാശത്ത് പ്രഭ ചൊരിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം

Advertisement

‘ബീവർ മൂൺ’ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ ആകാശത്ത് പ്രഭ ചൊരിയാന്‍ ഇനി കേവലം ദിവസങ്ങള്‍ മാത്രം. ഓഗസ്റ്റിലെ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടേഴ്‌സ് മൂൺ എന്നിവയ്ക്ക് ശേഷമാണ് ഈ വർഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പർമൂണായി ‘ബീവർ മൂൺ’ എത്തുന്നത്.

ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് നവംബർ 16 ന് അതിരാവിലെ 2:58 മുതല്‍ സൂപ്പര്‍ മൂണ്‍ ദൃശ്യമാകും. ഇന്ത്യയില്‍ നവംബർ 16 ന് വൈകുന്നേരം സൂര്യാസ്തമയത്തിനു തൊട്ടുപിറകെ സൂപ്പര്‍മൂണ്‍ കാണാനാകും. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 20 മുതൽ 30 മിനിറ്റിനുള്ളില്‍ ചന്ദ്രന്‍ ഉദിക്കും. ഇത് സന്ധ്യയുടെ ആകാശത്തെ കൂടുതല്‍ മിഴിവുറ്റതാക്കും. സാധാരണ രീതിയിൽ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി സൂപ്പർ മൂൺ കാണാം. വടക്കേ അമേരിക്കയിലെ ശൈത്യകാലത്തിന്‍റെ തുടക്കത്തെയാണ് ‘ബീവർ മൂൺ’ സൂചിപ്പിക്കുന്നത്. ഫ്രോസ്റ്റ് മൂൺ അല്ലെങ്കിൽ സ്നോ മൂൺ എന്നും ബീവര്‍ മൂണ്‍ അറിയപ്പെടുന്നു

Advertisement