കോൺഗ്രസിലുള്ളപ്പോഴും സരിന് ഇടത് മനസ്സെന്ന് ഇ പി ജയരാജൻ

Advertisement

പാലക്കാട്: ആത്മകഥാ വിവാദം കത്തിനിൽക്കേ പാലക്കാട്ട് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് പൊതുയോഗത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പ്രസംഗിച്ചു.
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴും ഡോ.പി.സരിൻ്റെത് ഇടതുപക്ഷ മനസായിരുന്നു.എന്നാൽ കോൺഗ്രസിൻ്റെ തെറ്റായ നയങ്ങളോട് യോജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിൻ്റെ ഫലമായാണ് അദ്ദേഹം ഇടത് പക്ഷത്തോടൊപ്പം ചേർന്നത്. വലിയ സ്ഥാനമാനങ്ങളും ഉയർന്ന ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ചത് തൊഴിലാളി വർഗ്ഗത്തോടുള്ള താല്പര്യം മൂലമാണെന്നും
പാലക്കാട്ട് ഡോ പി സരിന് ലഭിക്കുന്നത് മികച്ച സ്വീകാര്യതയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ വോട്ട് ഡോ സരിന് ലഭിക്കുമെന്നും ജയരാജൻ പറഞ്ഞു.