പ്രസവപരിചരണ കേന്ദ്രത്തിൽനിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ കാമുകന് അയച്ചു നൽകിയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ

Advertisement

മലപ്പുറം: പൊന്നാനിയിൽ പ്രസവപരിചരണ കേന്ദ്രത്തിൽനിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ കാമുകന് അയച്ചു നൽകിയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. വിദേശത്തുള്ള തന്റെ കാമുകന് വീഡിയോ കോളിലൂടെയാണ് ജീവനക്കാരി ദൃശ്യങ്ങൾ അയച്ചു നൽകിയത്.

സംഭവത്തിൽ കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി കുറഞ്ഞ സ്വദേശിനി ഉഷ(24)യെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട്ടെ പ്രസവ പരിചാരനകേന്ദ്രത്തിൽ കുഴമ്പ് തേച്ചിരിക്കുകയായരുന്ന യുവതിയുടെ നഗ്നചിത്രങ്ങളാണ് ജീവനക്കാരി കാമുകന് അയച്ചത്.

സംഭവം കണ്ട മറ്റൊരു സ്ത്രീയാണ് ഇത് യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഇവരുടെ ബന്ധുക്കൾ ചേർന്ന് നടത്തിയ പരിശോധനയിൽ സംഭവം സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് തെളിവ് കണ്ടെത്തിയതോടെ പരാതിയും നൽകി. മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ യുവതിയുടെ കാമുകനെതിരേയും കേസെടുത്തിട്ടുണ്ട്.