കൊടും മഴയത്ത് 1500 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്ശിശു ദിനറാലി… വിവാദം

Advertisement

തിരുവനന്തപുരം: കൊടും മഴയത്ത് 1500 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്
ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശു ദിനറാലിയിലാണ് സംഭവം. മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ കുട്ടികൾ മഴ നനയേണ്ടതായി വന്നു. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. കനത്ത മഴ പെയ്തിട്ടും റാലി നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. 

Advertisement