ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖയുമായി ഹൈക്കോടതി

Advertisement

ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖയുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് ജില്ലാതല സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ മൂന്ന് ദിവസം വിശ്രമം ഉറപ്പാക്കണമെന്ന് മാര്‍ഗരേഖ. മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉല്‍സവക്കമ്മറ്റി ഒരുക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലമില്ലെങ്കില്‍ ജില്ലാതല സമിതി അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന് മാര്‍ഗരേഖ. തീവെട്ടികളില്‍നിന്നും അഞ്ചുമീറ്റര്‍ ദൂരപരിധി വേണം. ആനകളുടെ എട്ടുമീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്ന് 100 മീറ്റര്‍ അകലം ആനകള്‍ക്ക് വേണം. ഒരു ദിവസം 30 കിലോമീറ്ററിലധികം ആനയെ നടത്തിക്കരുതെന്നും മാര്‍ഗരേഖയില്‍ നി‍ര്‍ദേശിക്കുന്നു. 125 കിലോമീറ്ററിലധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുത്. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്‍റെ പരമാവധി വേഗത 25 കിലോമീറ്റര്‍ ആയിരിക്കണം. ഈ വേഗതപ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണം.

രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചിനുമിടയില്‍ പൊതുവഴിയില്‍ എഴുന്നള്ളിപ്പ് പാടില്ല. എലിഫന്‍റ് സ്ക്വാഡ് എന്നപേരില്‍ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here