ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Advertisement

കോട്ടയം. പിറവം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.രോഗിയായ പോത്താനിക്കാട് സ്വദേശി ബെൻസൺ ( 37 ) ആണ് മരിച്ചത്. , ആബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ നിന്ന് ആംബുലൻസ് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. വാഹനം പൂർണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്നത് നാലുപേർ. വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം

കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ആംബുലൻസ് മറിഞ്ഞത്.