കണ്ണൂർ. എഡിഎമ്മായിരുന്ന കെ നവീൻ ബാബു മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ഒരു മാസം തികയുന്നു. അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകൾ പൂർണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനാ സംശയം, ബിനാമി ആരോപണം, ടി വി പ്രശാന്തന്റെ കൈക്കൂലി പരാതിയിലെ ദുരൂഹത എന്നിവയിൽ കാര്യക്ഷമമായ പരിശോധനയില്ലെന്നും ആക്ഷേപമുണ്ട്. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രാജിവയ്ക്കുകയും പിന്നീട് ജയിലിലാകുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പിപി ദിവ്യക്ക് പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയി കെകെ രത്നകുമാരിയെ ഇന്നലെ തിരഞ്ഞെടുത്തു. പരാതിയില്‍ മുഖ്യപ്രതികള്‍ക്കെതിരെ അന്വേഷണം സ്തംഭിച്ച നിലയിലാണ്. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴിയെടുക്കല്‍ ഇന്നലെയാണ് നടന്നത്. നവീന്‍ബാബുവിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് കെകെ രമ എംഎല്‍എ ആരോപിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിച്ചെങ്കിലേ ദുരൂഹത പുറത്താവുകയുള്ളുവെന്ന് രമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Home News Breaking News എഡിഎമ്മായിരുന്ന കെ നവീൻ ബാബു മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ഒരു മാസം,അന്വേഷണം ഇഴയുന്നു