ആലപ്പുഴയില്‍ വീണ്ടും കുറുവ സംഘം?

Advertisement

ആലപ്പുഴ.വീണ്ടും കുറുവ സംഘം?പുന്നപ്ര തൂക്കുകുളത്ത് ഇന്നലെ രാത്രിയും കുറുവാ സംഘം എത്തിയതായി സംശയം. ചിന്മയ സ്കൂളിന് സമീപം മോഷ്ടാവിനെ കണ്ടുവെന്ന് നാട്ടുകാർ. പിടികൂടാനുള്ള ശ്രമത്തിൽ യുവാവിനെ ആക്രമിച്ചതായും പരാതി. പരിക്കേറ്റ തൂക്കുകുളം സ്വദേശി നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധമേഖലകളില്‍ കുറുവ സംഘത്തെ കണ്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ മൂലം ജനം ഭയചകിതരാണ്. എതിരിടുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകപോലും ചെയ്യുന്ന നിഷ്ഠൂരന്മാരായ കുറുവ സംഘമാണ് ജില്ലയില്‍ ഇറങ്ങിയതെന്ന നിഗമനം സഖ്തിപ്പെടുത്തുന്നതാണ് ഇന്നലെ നടന്ന ആക്രമണം.

പുന്നപ്രയിൽ അർത്ഥനഗ്നനായ മോഷ്ടാവിനെ കണ്ട സംഭവം ദൃക്സാക്ഷി ബിബിൻ ബോസ് മാധ്യമങ്ങളോട് വെളിവാക്കി. ശരീരം മുഴുവൻ എണ്ണ തേച്ച് ബർമുഡ ധരിച്ചു മുഖം തോർത്തുകൊണ്ട് മൂടിയ ആളെ കണ്ടു. ഭക്ഷണം വാങ്ങാൻ പോയി തിരികെ വരുമ്പോൾ ഇന്നലെ രാത്രി 11:30 യോടെയാണ് സംഭവം, ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. തന്നെ ആക്രമിക്കാൻ ആയി കല്ലെടുത്തു. എന്നാൽ താൻ മോഷ്ടാവിന്റെ മൂക്കിടിച്ചു പരത്തിയെന്ന് കളരിപ്പയറ്റ് ട്രെയിനർ കൂടിയായ വിബിൻ ബോസ് പറയുന്നു. തന്റെ മേൽചുണ്ടിനും പരിക്കേറ്റു. മോഷ്ടാവിന്റെ മൂക്കിൽ നിന്ന് രക്തം വന്നു; മുഖം കണ്ടുവെന്നും വിപിൻ. അതിവേഗം മതിൽ ചാടി മോഷ്ടാവ് ഓടി മറകയായിരുന്നുവെന്ന് വിപിന്‍ പറയുന്നു.

Advertisement