കളിയല്ല കാശുപോകും,വീണ്ടും എ ഐ ക്യാമറകൾ സജീവമായി

Advertisement

തിരുവനന്തപുരം.സജീവമായി വീണ്ടും എ ഐ ക്യാമറകൾ. ഇടക്കാലത്ത് മന്ദഗതിയിലായിരുന്ന എ ഐ ക്യാമറകൾ വീണ്ടും പിഴ ചുമത്താൻ തുടങ്ങി. 7 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വെർച്വൽ കോടതിക്ക് കൈമാറും. ഇക്കാര്യ o അറിയിപ്പായി ഉപഭോക്താവിന് ലഭിക്കും. കെൽട്രോണിന് നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് ക്യാമറകൾ സജീവമായി തുടങ്ങിയത്.

തുടങ്ങി വ്യാപകമായി പിഴ അടിച്ചതോടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനായെന്നും എല്ലാവരും നിയമങ്ങള്‍ അനുസരിച്ചുതുടങ്ങിയെന്നും പേരുകേട്ടെങ്കിലും വൈകാതെ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ തനിസ്വഭാവം കാട്ടാന്‍ തുടങ്ങി. ഇതോടെ ആര്‍ക്കും ക്യാമറയെ ഭയമില്ലെന്നായിരുന്നു.