കണ്ണൂരിൽ കായംകുളം ‘ദേവാ’ കമ്മ്യൂണിക്കേഷൻ നാടകസംഘത്തിൻ്റെ വാൻ മറിഞ്ഞു; രണ്ട് നടിമാർക്ക് ദാരുണാന്ത്യം

Advertisement

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ചിരുന്ന വഴി അടച്ചത് കൊണ്ട് മറ്റൊരു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ കുത്തനെ ഉള്ള ഇറക്കത്തിൽ ബസിൻ്റ നിയന്ത്രണം വിടുകയായിരുന്നു.