പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ; ബിഎൽഒമാരോട് വിശദീകരണം തേടി കലക്ടർ

Advertisement

പാലക്കാട് :മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.

പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല. തങ്ങളുടെ വോട്ട് എങ്ങനെ പാലക്കാടേക്ക് മാറിയെന്ന് അറിയില്ലെന്ന് നിരവധി പേർ പരാതി ഉന്നയിച്ചിട്ടുണ്ട്.

Advertisement