കൊല്ലം. കുന്നത്തൂരിൽ 45 അടി താഴ്ച്ചയുള്ള സ്കൂൾ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു.
ഇന്നലെ രാവിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ കിണറ്റിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കിണറിന് മുകളിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കണ്ടെത്തീട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോർട് കൈമാറും. വിദ്യാഭ്യാസ വകുപ്പ് യാതൊരു പരിശോധന നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു എന്ന് ആരോപിചിച്ചു KSU പ്രവർത്തകർ DDE യെ ഉപരോധിച്ചു.
REP. IMAGE