സംസ്ഥാന ശാസ്ത്രോത്സവത്തിൽ പള്ളിക്കൂടം ടിവിയുടെ ഗാനമേള

Advertisement

ആലപ്പുഴ.ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഇടവേളകളിൽ വേറിട്ട വിനോദ പരിപാടികൾ കൂടി സ്ഥാനംപിടിക്കും.
അതിൽ ഒന്നാണ് പള്ളിക്കുടം ടിവിയുടെ ഗാനമേള. കേരളത്തിലെ ഗായകരായിട്ടുള്ള സ്കൂൾ കോളേജ്
വിദ്യാർത്ഥികളെയും അധ്യാപകരെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മ്യൂസിക് ഷോ ആണിത്. തുടക്കത്തിൽ സംഗീത റിയാലിറ്റി ഷോയിൽ മാറ്റുരച്ച വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് അധ്യാപകരും കുട്ടികളും മാത്രം ഗായകരായ എത്തുന്ന ഒരു പ്രഫഷണൽ ഗാനമേള സംഘം രൂപീകൃതമാകുന്നത്. പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിലാണ് മ്യൂസിക് ബാൻഡ് ഉദ്ഘാടനം നടക്കുന്നത്. പ്രശസ്ത ചിത്രകാരൻ
ഡോ. ജിതേഷ്ജി, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ചിത്രം വേഗവരയിലൂടെ വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് പള്ളിക്കുടം ടിവി ചീഫ് എഡിറ്റർ എൽ സുഗതൻ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, വിദ്യാഭ്യാസ പ്രവർത്തകനായ എൻ ശ്രീകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ ഡോ: അരുൺ ജി കുറുപ്പ്,കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, സംഗീതജ്ഞനായ ആലപ്പി ഋഷികേശ്, കരിയർ ഗുരു ആകാശ് വിജയ്,ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളാണ്

Advertisement