അയ്യപ്പ സവിധത്തില്‍ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി,ദര്‍ശനത്തിന് മാറ്റം ഇങ്ങനെ

Advertisement

ശബരിമല. അയ്യപ്പ സവിധത്തില്‍ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. വൈകിട്ട് മേൽശാന്തി    പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.  പുതിയ ശബരിമല,  മാളികപ്പുറം മേൽശാന്തിമാരും   ചുമതലയേറ്റു.   വൃശ്ചിക മാസം ഒന്നായ നാളെ  പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. ആദ്യദിവസമായ ഇന്ന് 30000  തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ എത്തുന്നത്. 

തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി ശ്രീകോവിലിൽ എത്തി.  പിന്നാലെ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു.  ശരണമന്ത്ര മുഖരിതമായി അയ്യപ്പസന്നിധി.

ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയും ചുമതലയേറ്റു. ദേവസ്വം മന്ത്രി വി.എൻ വാസവൻ സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി

പതിവിൽ നിന്ന് വ്യത്യസ്തമായി നാളെ മുതൽ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്നുമണിക്ക് നടതുറക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here