പാലക്കാട്. കൽപ്പാത്തി അഗ്രഹാര വീഥികളെ ഭക്തിയിലും ആനന്ദചത്തിലും ആറാടിച്ച് ദേവരഥ സംഗമം നടന്നു.ആയിരങ്ങളാണ് അവസാനം പെയ്ത ചാറ്റൽ മഴയെ വകവയ്ക്കാതെ അഗ്രഹാര തെരുവിലേക്ക് രഥോത്സവം കാണാൻ ഒഴുകിയെത്തിയത് .
മൂന്നുദിവസം അഗ്രഹാരരീതികളിലൂടെ വിവിധ ക്ഷേത്രങ്ങളിലെ തേരുകളിൽ ഏറി ഭഗവാന്മാർ ഭക്തരെ കാണാൻ വലം വച്ചു .ഒടുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം നടന്നു.
വൈകിട്ട് മൂന്നുമണിയോടെ പഴയ കൽപ്പാത്തി രഥവും ,ചാത്തപ്പുറം രഥവും ഒക്കെ പതിയെ പ്രയാണം തുടങ്ങി .അഗ്രഹാരരുവുകളിൽ പിന്നെ വാദ്യകോശങ്ങളോടെ ഉത്സവത്തിമിർപ്പ്.
വിശാലക്ഷ്മിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻപിലുള്ള രഥവും,മറ്റു രണ്ടു തേരുകളും നേരത്തെ സ്ഥാനം പിടിച്ചു .മന്തക്കര മഹാഗണപതിയെ കണ്ട്പഴയ കൽപ്പാത്തി ശ്രീകൃഷ്ണസ്വാമിയുടെ രഥവും , പിറകിൽ ചാത്തപ്പുരം രഥവും വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് മുൻപിലേക്ക് എത്തി . ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നുവെങ്കിലും വലിയ ആവേശത്തോടെ തന്നെയായിരുന്നു ഇത്തവണ രഥോത്സവം നടന്നത്
രഥങ്ങൾ സംഗമം പൂർത്തിയാക്കിയതോടെ അടുത്ത രഥോത്സവത്തിന് കാണാമെന്ന് പ്രത്യാശയോടെ അഗ്രഹാര തെരുവുകളിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം മടങ്ങി