ജീവിതത്തിലെ വല്യപരീക്ഷ ജയിച്ച് ഇന്ദ്രന്‍സ്

Advertisement

തിരുവനന്തപുരം . സാക്ഷരതാ മിഷൻ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്. 500ൽ 297 മാർക്ക് വാങ്ങിയാണ് ഇന്ദ്രൻസ് പരീക്ഷ പാസായത്. 68 ആം വയസ്സിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. പത്താം ക്ലാസ് തുല്യതാ പരീക്ഷ നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. അതിനായി അപേക്ഷിച്ചപ്പോഴാണ് ആദ്യപടിയായി ഏഴാം ക്ലാസ് പരീക്ഷ എഴുതേണ്ടി വന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്കൂളിലാണ് ഇന്ദ്രൻസ് തുല്യതാ പരീക്ഷ എഴുതിയത്. സംസ്ഥാനത്താകെ 1483 പേർ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.