കാറിൽ ഉള്ളവരെയും കാറും തട്ടിയെടുത്ത സംഭവം,സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി

Advertisement

പാലക്കാട്‌. ദേശീയപാതയിൽ കാറിൽ ഉള്ളവരെയും കാറും തട്ടിയെടുത്ത സംഭവം.സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്.

ഈ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു.പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തിയത്. തട്ടിയെടുക്കപ്പെട്ട കാർ പിന്നീട് വടക്കഞ്ചേരിക്ക് അടുത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എന്നാൽ ഇന്നോവ കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.എന്നാൽ വടക്കഞ്ചേരി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൃശ്ശൂർ കുന്നംകുളം ഭാഗത്ത് നിന്നും കണ്ടെടുത്തത്

പ്രതികൾ ഉടൻ പിടിയിലാകുമെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.സംഘത്തിൽ ഏഴോളം പ്രതികൾ ഉള്ളതായാണ് വിവരം.പ്രതികളെ കുറിച്ച് വ്യക്തമായ അന്വേഷണം ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്

കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഘത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു