2024 നവംബർ 16 ശനി 10.30 am
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് ഉറപ്പിച്ച് പോലീസ്, ആശങ്ക വേണ്ടന്നും അന്വേഷണം ശക്തമാക്കിയതായിപോലീസ്
മുണ്ടക്കൈ ചൂരൽമല ദുരന്തം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് റവന്യൂ മന്ത്രി കെ രാജൻ, എസ്ഡി ആർ എഫ് ഫണ്ട് വിനിയോഗത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനം ആവശ്യമില്ല.
പാലക്കാട് ഇരട്ട വോട്ട് പരാതിയിൽ ഇന്ന് ഫീൽഡ് പരിശോധന, വിവരം മറച്ചു വെച്ചാൽ കർശന നടപടി.
കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർ പട്ടിക പരിശോധന തുടരുന്നു.
വി ഡി സതീശൻ എസ് ഡി പി ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
പറവൂരിലെ മോഷണശ്രമത്തിൽ വടക്കേക്കര സ്റ്റേഷനിൽ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.എഫ് ഐ ആറിൽ കുറുവാ സംഘമെന്ന പരാമർശമില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ട്. ഇന്നും നാളെയുമായി ആറ് യോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
പത്തനംതിട്ട താഴെ വെട്ടിപ്രത്തെ നെഴ്നിംഗ് കോളജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ്.
അമ്മു എസ് സജീവ് എന്ന വിദ്യാർത്ഥിനി ഇന്നലെ വൈകിട്ട് 4.30നാണ് ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. രാത്രി 10 ന് മരിച്ചു.