സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്, പ്രഖ്യാപനം ഉടൻ

Advertisement

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരാൻ, തീരുമാനമെടുത്തത്.പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സന്ദീപ് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. ഉടൻ തന്നെ കെ പി സി സി യുടെ വാർത്താ സമ്മേളനത്തിൽ സന്ദീപിൻ്റെ തീരുമാനം അറിയിക്കുമെന്ന് അറിയുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാർട്ടിക്കുളിൽ നേരിടേണ്ടി വന്ന അവഗണനകൾ സന്ദീപ് അറിയിച്ചിരുന്നു.

പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.

വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരെ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.