ഒടുവിൽ ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ ;വെറുപ്പിൻ്റെ കടയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിലേക്ക്, താൻ പാർട്ടി വിടാൻ കാരണം കെ സുരേന്ദ്രനും കൂട്ടരുമെന്നും വിമർശനം

Advertisement

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ നില്ക്കുന്ന സംസ്ഥാന സമിതി അംഗവും ചാനൽ ചർച്ചകളിലെ പാർട്ടി മുഖവുമായ സന്ദീപ് വാര്യർ ഒടുവിൽ കോൺഗ്രസിൻ്റെ കൈ പിടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡൻ്റ കെ.സുധാകരൻ, മീനാക്ഷി ലേഖി, പന്തളം സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയ നേതാക്കളോടൊപ്പം സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സ്നേഹത്തിൻ്റെയും ചേർത്തുനിർത്തലിൻ്റേയും കൂട്ടത്തിലേക്കു സ്വാഗതം ചെയ്യുന്നതായാവിഡി സതീശൻ പറഞ്ഞു .നിരവധി പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് പത്രസമ്മേളന വേദിയിലേക്ക് സന്ദീപ് വാര്യർ വന്നത്.ഇന്ന് ഞാൻ ഈ ത്രിവർണ്ണ ഷാൾ അണിഞ്ഞതിൻ്റെ ഉത്തരവാദി കെ.സുരേന്ദ്രനും കൂട്ടരുമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു ഏകാധിപത്യ പ്രവണതയുള്ള ഒരു സിസ്റ്റത്തിനകത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു.മാനുഷികമായി ചിന്തിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഒരു വർഷക്കാലം അച്ചടക്ക നടപടി നേരിട്ടു. അപ്പോഴും ഞാൻ സംഘടനയെ തള്ളി പറഞ്ഞില്ല. പക്ഷേ അപ്പോഴുഎനിക്ക് നേരിട്ടത് തികഞ്ഞ അവഗണനയാണ്.
അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൽ താല്പര്യമില്ല.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും മാത്രം ഉല്പാദിപ്പിക്കുന്ന ഒരു ഫാക്റിയിൽ ഇത്ര കാലം നിന്ന് പോയല്ലോ എന്ന ജാള്യതയാണ്. ബലിദാനികളുടെ ഫോട്ടോ വെച്ച് നിങ്ങൾ എന്നെ വേട്ടയാടി.ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്ന് ഇവിടെത്തെ സംഘ പരിവാർ ആലോചിക്കണം. ഒറ്റുകാർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ട്. നിങ്ങൾ അതിനെ ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Advertisement