എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിനുവേണ്ടി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി

Advertisement

പാലക്കാട്. ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിനു വേണ്ടി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി. സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്
മുഖ്യമന്ത്രിയുടെ പ്രചരണം. പാലക്കാട് മണ്ഡലത്തിൽ വോട്ട് ചേർത്തതിൽ സരിന് എതിരെ കോൺഗ്രസ് ആരോപണം ആവർത്തിക്കുകയാണ്. ഇരട്ട വോട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയിരിക്കുന്നത് രണ്ടുദിവസം മണ്ഡലത്തിൽ തങ്ങുന്ന മുഖ്യമന്ത്രി ദിവസേന മൂന്ന് പൊതുയോഗങ്ങൾ വീതം സംസാരിക്കുന്നുണ്ട്. വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞും ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകിയുമാണ് മുഖ്യമന്ത്രിയുടെ പ്രചരണം. ബിജെപി- കോൺഗ്രസ് ഡീൽ എന്ന ആരോപണത്തിനപ്പുറം കാര്യമായ രാഷ്ട്രീയ പ്രതികരണങ്ങൾ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായില്ല.

തിരുവില്വാമല സ്വദേശിയും ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടറും ആയിരുന്ന സരിൻ പാലക്കാട് വോട്ട് ചേർത്തതിൽ
പിശകുണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്


ഇരട്ട വോട്ട് പരാതി ശക്തമായതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് തലത്തിൽ പരിശോധന നടത്തി. പരാതി ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി ആയിരുന്നു പരിശോധന ‘കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധിക്കുന്നുണ്ട്.

Advertisement